*ആശാ വര്‍ക്കര്‍മാർക്ക് നീതി നൽകൂ… പുത്തൻചിറയിൽ കോൺഗ്രസ്സിന്റെ* *ഐക്യദാർഢ്യം.*
ന്യായമായ അവകാശങ്ങൾക്കു വേണ്ടി സമരരംഗത്തുള്ള ആശാവര്‍ക്കര്‍മാര്‍ക്ക് നീതി നൽകൂ എന്ന മുദ്രാവാക്യവുമായി അവരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് കെ.പി.സി.സി.യുടെ ആഹ്വാന പ്രകാരം ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പുത്തൻചിറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു
മണ്ഡലം പ്രസിഡന്റ് വി.എ.നദീർ അദ്ധ്യക്ഷനായ പരിപാടി ബ്ലോക്ക് വൈസ് പ്രസിഡന്റ് ആന്റണി പയ്യപ്പിള്ളി ഉദ്ഘാടനം ചെയ്തു. ടി.എസ്.ഷാജി, ജിജോ അരീക്കാടൻ, സി.കെ.യുധിമാസ്റ്റർ, വി.എസ്.അരുൺരാജ്, ഷൈല പ്രകാശൻ, പി.സി. ബാബു കെ.പി.പ്രജീഷ്, ജെറോം കരിമാലിക്കൽ എം.കെ.കാഞ്ചന എന്നിവർ പ്രസംഗിച്ചു.
ടോണി കണ്ണായി, ജോർജ് പട്ടേരി, കൃഷ്ണപ്രസാദ്, സലാം അരീപ്പുറത്ത്, ജോർജ് പനക്കൽ, വിശ്വനാഥൻ തൃപ്പേക്കുളത്ത്, എം.എ.സുലൈമാൻ. പ്രകാശൻ പുന്നക്കുഴി, മുഹമ്മദ് മുടവൻകാട്ടിൽ, വി.കെ.മൂസക്കുട്ടി, മധു വില്ല്യമംഗലത്ത്, ഷഹീദ് കളിപ്പറമ്പിൽ മോഹനൻ ആനമ്പലത്ത്, ഖാലിദ് മാണിയംകാവ് എന്നിവർ നേതൃത്വം നൽകി ………


+ There are no comments
Add yours