പാലക്കാട്: അട്ടപ്പാടി അരളികോണത്ത് മകൻ അമ്മയെ ഹോളോബ്രിക്സ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു. അരളിക്കോണം ഊരിലെ രേഷി (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രേഷിയുടെ മകൻ രഘു (36) വിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെയാണ് സംഭവം. ഉറങ്ങിക്കിടന്ന രേഷിയെ ഹോളോബ്രിക്സ് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം.Also Read: വയനാട്ടിലേക്കുള്ള വിനോദയാത്രയ്ക്കിടെ മൂത്രമൊഴിക്കാൻ ഇറങ്ങിയ യുവാവ് ചുരത്തിലെ കൊക്കയിൽ വീണ് മരിച്ചുപ്രദേശവാസികളാണ് രേഷിയെ ചോരയില്‍ കുളിച്ച നിലയില്‍ കാണുന്നത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. രഘു മാനസിക പ്രശ്‌നങ്ങൾ ചികിത്സ തേടുന്നയാളാണെന്ന് പോലീസ് പറയുന്നു. രേഷിയുടെ മൃതദേഹം വീട്ടിൽ നിന്നും കോട്ടത്തറ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം അഗളി സമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും.പരസ്യം ചെയ്യൽAlso Read : തുണിക്കടയുടെ മറവിൽ 75 ലക്ഷം രൂപ വെട്ടിപ്പ്; കൈക്കൂലിക്കേസിൽ അറസ്റ്റിലായ ആർടിഒയ്ക്കെതിരെ ബിസിനസ് പങ്കാളിയുടെ പരാതിഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18
അട്ടപ്പാടിയിൽ മകൻ അമ്മയെ ഹോളോബ്രിക്സ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു.

+ There are no comments
Add yours