ബാറിൽ മദ്യപിച്ച ശേഷം രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിൽ സംഘർഷം. ബാങ്കിന്റെ എടിഎം കൗണ്ടറും രണ്ട് കാറുകളും തല്ലിത്തകർത്തു.

Estimated read time 0 min read

കോട്ടയം: പുതുപ്പള്ളിയിൽ മദ്യലഹരിയിൽ ര ണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് വെട്ടേറ്റു. ശനിയാഴ്‌ച രാത്രി എട്ടോ ടെയായിരുന്നു സംഭവം.

ബാറിൽ മദ്യപിച്ച ശേഷം രണ്ട് ഗുണ്ടാ സംഘ ങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സമീപ ത്തുണ്ടായിരുന്ന ഇൻഡസ് ഇൻഡ് ബാങ്കിന്റെ എടിഎം കൗണ്ടറും രണ്ട് കാറുകളും സംഘം തല്ലിത്തകർത്തു.

വെട്ടേറ്റയാളെ കോട്ടയം ജില്ലാ ജനറൽ ആശു പത്രിയിലേക്ക് മാറ്റി. ഇയാളുടെ കഴുത്തിലാ ണ് വെട്ടേറ്റത്. പ്രതികൾക്കായി പോലീസ് തെ രച്ചിൽ ആരംഭിച്ചു.

+ There are no comments

Add yours