ജില്ലാ ആശുപത്രിയിൽ തീപിടിത്തം

Estimated read time 0 min read

പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം

പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം. ഇന്ന് പുലർച്ചെ 3 മണിക്കാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയിലെ നഴ്സുമാരുടെ ചേയ്ഞ്ചിങ് റൂം, മരുന്ന് സൂക്ഷിക്കുന്ന സ്ഥലം എന്നിവിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. തീപടർന്നതിനെ തുടർന്ന് വനിത വാർഡുകളിലുണ്ടായിരുന്ന രോഗികളെ ഉൾപ്പെടെ മാറ്റി. അരമണിക്കൂറിനുള്ളിൽ തീ പൂർണമായും അണയ്ക്കാനായി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

+ There are no comments

Add yours