ഉമ്മയെ ക്രൂരമായി ആക്രമിച്ച കേസിൽ മകനെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു

Estimated read time 1 min read

*ഉമ്മയെ ക്രൂരമായി ആക്രമിച്ച കേസിൽ മകനെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു*

മതിലകം പോലിസ്  സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 13-ാം  തിയ്യതി വൈകുന്നേരം 3 മണിക്ക്  ലഹരിയിലായിരുന്ന മതിലകം മുള്ളൻ ബസാർ, RK പടി, കറുപ്പംവീട്ടിൽ  അസ്ലാമിനോട്(19 വയസ്)   തറവാട് വീട്ടിലേക്ക് പേകേണ്ടെന്ന് ഉമ്മ പറഞ്ഞതിനെ  തുടർന്ന് മതിലകം മുള്ളൻ ബസാർ RK പടിയിലുള്ള വീട്ടിൽ വച്ച് ഉമ്മയെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച  കാര്യത്തിന് അസ്ലാമിനെ മതിലകം പോലിസ് അറസ്റ്റ് ചെയ്തു.
 
മതിലകം പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ ഷാജി യുടെ നേതൃത്വത്തിൽ, മതിലകം പോലിസ്  സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ  സബ്ബ് ഇൻസ്പെക്ടർ രമ്യ കാർത്തികേയൻ, അസി. സബ്ബ് ഇൻസ്പെക്ടർ അസ്മാബി, സിവിൽ പോലീസ് ഓഫീസർ ജമാലുദ്ദിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

+ There are no comments

Add yours