പൊലീസ് സ്റ്റേഷൻ ഹോം ഗാർഡിന് ദാരുണാന്ത്യം
തൃശ്ശൂരിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ചേലക്കര പൊലീസ് സ്റ്റേഷൻ ഹോം ഗാർഡിന് ദാരുണാന്ത്യം. ചേലക്കര പൊലീസ് സ്റ്റേഷൻ ഹോം ഗാഡ് രമേശ് (63) ആണ് മരിച്ചത്. പിലാക്കോട് സ്വദേശിയായിരുന്നു. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. എതിരെ വന്ന ബൈക്കുമായി രമേശിൻ്റെ വാഹനം കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ തൃശ്ശൂർ ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിച്ചു.


+ There are no comments
Add yours