ചാലക്കുടിയിലെ ഫെഡറൽ ബാങ്ക് കൊള്ളയടിച്ച കേസിൽ പ്രത്യേക അന്വേഷണ ടീം രൂപീകരിച്ചു.

Estimated read time 1 min read

സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം വരുന്നു

*ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് മോഷണവുമായി ബന്ധപ്പെട്ട് ചാലക്കുടി ഡിവൈഎസ് പി സുമേഷ് കെ യുടെ നേതൃത്വത്തിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ  ടീം അന്വേഷിക്കും*.   

ഇൻസ്പെക്ടർമാരായ  സജീവ് എം കെ (ചാലക്കുടി പോലിസ് സ്റ്റേഷൻ), അമൃത് രംഗൻ  (കൊരട്ടി പോലിസ് സ്റ്റേഷൻ), ദാസ് പി കെ(കൊടകര  പോലിസ് സ്റ്റേഷൻ), ബിജു വി ( അതിരപ്പിള്ളി  പോലിസ് സ്റ്റേഷൻ) സബ്ബ്    ഇൻസ്പെക്ട‍മാരായ  പ്രദീപ് എൻ , സൂരജ് സി എസ് , എബിൻ സി എൻ , സലിം കെ, പാട്രിക് പി.വി, എന്നിവരും ജില്ലാ ക്രൈം സ്ക്വാഡും സൈബർ ജില്ലാ സ്പെഷ്യൽ സ്ക്വാഡും ഉൾപ്പെടുന്ന 25 ഓളം പേരടങ്ങുന്ന ടീമിനാണ് കേസന്വേഷണം നടത്തുന്നതിനുള്ള ചുമതല.
അന്വേഷണത്തിനുള്ള സ്പെഷ്യൽ ടീമിനെ തൃശ്ശൂർ റൂറൽ ജില്ലാ പോലിസ് മേധാവി രൂപീകരിച്ചു.

+ There are no comments

Add yours