മാള ഹോളി ഗ്രെയ്‌സ് അക്കാദമിയിൽ സില്‍വര്‍ ജൂബിലി,:  ഉദ്ഘാടനം ഫിന്‍ലന്റ് കോണ്‍സല്‍ ജനറല്‍ എറിക് ആഫ് ഹാല്‍സ്‌ട്രോം നിര്‍വ്വഹിച്ചു.

Estimated read time 1 min read


മാള ഹോളി ഗ്രെയ്‌സ് അക്കാദമിയില്‍ 50 ലക്ഷം രൂപയുടെ സില്‍വര്‍ ജൂബിലി സ്‌കോളര്‍ഷിപ്പ് പദ്ധതി ഉദ്ഘാടനവും AI & റോബോട്ടിക്‌സ് ലാബിന്റെയും വീഡിയോ എഡിറ്റിംഗ് ലാബിന്റെയും ഉദ്ഘാടനവും ഫിന്‍ലന്റ് കോണ്‍സല്‍ ജനറല്‍
എറിക് ആഫ് ഹാല്‍സ്‌ട്രോം നിര്‍വ്വഹിച്ചു.
മാള: 25-ാം വാര്‍ഷിക നിറവില്‍ നില്‍ക്കുന്ന  മാള ഹോളി ഗ്രെയ്‌സ് അക്കാദമിയില്‍ 50 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെയും AI & റോബോട്ടിക്‌സ് ലാബിന്റെയും വീഡിയോ എഡിറ്റിംഗ് ലാബിന്റെയും ഔപചാരിക ഉദ്ഘാടനം ഫിന്‍ലന്റ് കോണ്‍സല്‍ ജനറല്‍ എറിക് ആഫ് ഹാല്‍സ്‌ട്രോം നിര്‍വ്വഹിച്ചു. കൂടെ അദ്ദേഹത്തിന്റെ പത്‌നി നിന ആഫ് ഹാല്‍സ്‌ട്രോം പങ്കെടുത്തു.
AI & റോബോട്ടിക്‌സ് ലാബ് വീഡിയോ എഡിറ്റിംഗ് ലാബ് എന്നിവയുടെ ഉദ്ഘാടന കര്‍മ്മം അതതു ലാബുകളില്‍ നിര്‍വ്വഹിച്ച ശേഷം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് കേരളത്തനിമ ഉള്‍ക്കൊള്ളുന്ന വിവിധ കലാപരിപാടികളോടെ ചടങ്ങ് ആരംഭിച്ചു. 50 ലക്ഷം രൂപയുടെ സില്‍വര്‍ ജൂബിലി സ്‌കോളര്‍ഷിപ്പ് സ്‌കീം ഉദ്ഘാടനം ചെയ്ത ശേഷം സ്‌കോളര്‍ഷിപ്പിന് അര്‍ഹയായ 10 ക്ലാസ് വിദ്യാര്‍ത്ഥിനി അമൃത അരുണ്‍ കുമാറിന്റെ പേര് ഔപചാരികമായി എറിക് ആഫ് ഹാല്‍സ്‌ട്രോം പ്രഖ്യാപിച്ചു. തുടര്‍ന്ന് നടത്തിയ ഉദ്ഘാടനപ്രസംഗത്തില്‍ ഹോളി ഗ്രെയ്‌സ് അക്കാദമി അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു വജ്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഹോളി ഗ്രെയ്‌സിലെ വിദ്യാര്‍ത്ഥികളുമായി ഫിന്‍ലന്റിലെ വിദ്യാഭ്യാസ രീതികളെക്കുറിച്ച് അദ്ദേഹം സംവദിക്കുകയും വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. സ്‌കൂള്‍ ചെയര്‍മാന്‍ ബെന്നി ജോണ്‍ ഐനിക്കല്‍, മാനേജ്‌മെന്റ് അംഗങ്ങള്‍, അക്കാദമിക് ഡയറക്ടര്‍ ജോസ് ജോസഫ് ആലുങ്കല്‍, പ്രിന്‍സിപ്പല്‍ ബിനി എം. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

+ There are no comments

Add yours