പൊതു ശ്മശാനത്തിന് വില്ലേജ്പ്പീസ്സിൽ നിന്നും പരിവർത്തന രേഖ തരണമെന്ന് ആവശ്യപ്പെട്ട് വില്ലേജാപ്പീസിനു മുന്നിൽ പഞ്ചായത്ത് പ്രസിഡണ്ടിൻറെ കുത്തിയിരിപ്പ് സമരം. മാള പൊയ്യ പഞ്ചായത്തിൽ പുളിപറമ്പിൽ ആരംഭിക്കുന്ന പൊതു ശ്മശാനത്തിനുള്ള ഭൂമിക്ക് പൊയ്യ വില്ലേജാപ്പീസ്സിൽ പരിവർത്തന സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയിട്ട് കുറച്ചു മാസങ്ങളായി. എന്നാൽ വില്ലേജാപ്പീസർ സർട്ടിഫിക്കറ്റ് നൽകിയില്ല . അപേക്ഷയിലെ പോരായ്മകൾ വില്ലേജാപ്പീസർ പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നില്ല. പരിവർത്തന രേഖ വില്ലേജാപ്പീസിൽ നിന്നും തരുവാൻ വൈകിയപ്പോൾ വെള്ളിയാഴ്ച രാവിലെ മുതൽ പൊയ്യ പഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി തോമസിൻറെ നേതൃത്വത്തിൽ വൈസ് പ്രസിഡണ്ട് കുട്ടൻ, പഞ്ചായത്ത് വാർഡംഗങ്ങളായ ജോളി സജീവ്, എൻപി സുരേഷ്, വർഗ്ഗീസ് കാഞ്ഞൂത്തറ, സൗമ്യ രഞ്ജിത് എന്നിവർ പൊയ്യ വില്ലേജാപ്പീസിനു മുന്നിൽ കുത്തിരിയിരുപ്പ് നടത്തി. സമരം നടത്തിയപ്പൊൾ കൊടുങ്ങല്ലൂർ താലൂക്ക് (എൽഎ) വിഭാഗം തഹസീൽദാർ പൊയ്യ പഞ്ചായത്ത് പ്രസിഡണ്ടിന് ശ്മശാന ഭൂമിയുടെ പരിവർത്തന രേഖകൾ കൈമാറി പടം പൊയ്യ വില്ലേജാപ്പീസിനു മുന്നിൽ പൊയ്യ പഞ്ചായത്ത് പ്രസിഡണ്ടിൻറെ നേതൃത്വത്തിൽ കുത്തിയിരുപ്പ് സമരം.
പൊയ്യ വില്ലേജ് ഓഫീസിനു മുന്നിൽ പഞ്ചായത്ത് പ്രസിഡണ്ടിൻറെ കുത്തിയിരിപ്പ് സമരം

+ There are no comments
Add yours