റീന കൊലക്കേസ്; ഭർത്താവിന് ജീവപര്യന്തം

Estimated read time 1 min read

റീന കൊലക്കേസ്; ഭർത്താവിന് ജീവപര്യന്തം

പത്തനംതിട്ട റീന കൊലക്കേസിൽ പ്രതിയായ ഭർത്താവ് മനോജിന് ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ച് കോടതി. പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് GP ജയകൃഷ്ണൻ ആണ് ശിക്ഷ വിധിച്ചത്. പിഴ ചുമത്തിയ 2 ലക്ഷം രൂപ സാക്ഷികളായ മക്കൾക്ക് നൽകാനും കോടതി ഉത്തരവായി. 2014 ഡിസംബർ 28നാണ് റീനയെ മക്കളുടെ മുന്നിൽ വെച്ച് മനോജ് മർദിച്ചത്. ആശുപത്രിയിൽ എത്തിച്ച റീന മരിക്കുകയായിരുന്നു. കൊല നടന്ന് 11 വർഷങ്ങൾക്ക് ശേഷമാണ് വിധി വന്നത്.

+ There are no comments

Add yours