ചേർത്തലയിൽ കെട്ടിടത്തിൽ നിന്നും വീണ് ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയുടെ പോസ്റ്റുമോർട്ടം ഇന്ന്. കല്ലറ തുറന്ന് മൃതദേഹം ഇന്നലെ പുറത്തെടുത്ത് പരിശോധനയ്ക്ക് കൈമാറിയിരുന്നു. അച്ഛൻ മർദ്ദിക്കുന്നതിനിടെയാണ് അമ്മ വീണതെന്ന മകളുടെ മൊഴിയാണ് സംഭവത്തിൽ ദുരൂഹത ഉയർത്തിയത്. പിന്നാലെ മരിച്ച സജിയുടെ ഭർത്താവ് സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ ജനുവരി 8 നാണ് സജിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഒരു മാസത്തോളം വെൻ്റിലേറ്ററിലായിരുന്ന സജി കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് മരിച്ചത്. വൈകിട്ട് സംസ്കാരവും നടത്തി. ചൊവ്വാഴ്ച രാത്രിയാണ് മകൾ അച്ഛനെതിരെ ചേർത്തല പൊലീസിൽ പരാതി നൽകിയത്.


+ There are no comments
Add yours