Estimated read time 1 min read

‘സ്ഥാപിക്കുന്ന അന്ന് ടോൾ ബൂത്തുകൾ പൊളിക്കും’

കിഫ്ബി റോഡുകളിൽ നിന്ന് യൂസർ ഫീ പിരിക്കുമെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പഴയ കെ റെയിൽ കുറ്റിയൊക്കെ എടുത്ത് ആറ്റിൽ എറിഞ്ഞ ചരിത്രം മുഖ്യമന്ത്രി ഓർക്കുന്നത് നല്ലതാണു. അത് മറന്നെങ്കിൽ മാത്രം K ടോളുമായി വന്നാൽ മതി. ടോൾ ബൂത്തുകൾ സ്ഥാപിക്കുന്ന ദിവസം തന്നെ യൂത്ത് കോൺഗ്രസ് പൊളിച്ചിരിക്കും. ജനത്തെ കൊള്ളയടിക്കാൻ അനുവദിക്കില്ലെന്നും രാഹുൽ FBയിൽ കുറിച്ചു.

+ There are no comments

Add yours