എമ്പുരാനിലെ 29-ാം കഥാപാത്രമായി മേടയിൽ രാജൻ

Estimated read time 1 min read

മേടയിൽ രാജൻ വീണ്ടുമെത്തും: L2



പൃഥ്വിരാജ്-മുരളി ഗോപി-മോഹൻലാൽ ടീമിന്റെ ചിത്രമായ എമ്പുരാനിലെ 29-ാം കഥാപാത്രത്തെ അവതരിപ്പിച്ച് അണിയറ പ്രവർത്തകർ. ശിവജി ഗുരുവായൂർ അവതരിപ്പിക്കുന്ന മേടയിൽ രാജൻ എന്ന കഥാപാത്രമാണ് ഇന്ന് അവതരിപ്പിക്കപ്പെട്ടത്. ലൂസിഫറിലും ഇതേ കഥാപാത്രം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയായി വേഷമിട്ട ശിവജിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാർച്ച് 27നാണ് എമ്പുരാന്റെ റിലീസ്.

+ There are no comments

Add yours