*മദ്യത്തിന് മറ്റൊരു ഇര കൂടി….*.
*ഭാര്യയ്ക്ക് സ്റ്റീൽ കസേരയാൽ ആക്രമണം*
*മദ്യത്തിന് അടിമയായ ഭർത്താവ്’ പിടിയിൽ…*
വെള്ളികുളങ്ങര പോലീസ് പരിധിയിൽ മദ്യത്തിന് അടിമയായ സ്ഥിരം വീട്ടിൽ ആക്രമ സ്വഭാവിയായ ഭർത്താവ് ഭാര്യയെ സ്റ്റീൽ കസേര ഉപയോഗിച്ച് ആക്രമിച്ച് ഗുരുതരമായ പരിക്ക് പറ്റാൻ ഇടയായ കാര്യത്തിന് വെള്ളിക്കുളങ്ങര മോനടി ദേശത്ത് കൂട്ടാല വീട്ടിൽ രാജൻ (57) എന്നയാളെ വെള്ളികുളങ്ങര ഇൻസ്‌പെക്ടർ കൃഷ്ണൻ.കെ, സബ്ബ് ഇൻസ്പെക്ടർ വെൽസ് GASI മാരായ ജോയ്, സതീശൻ, scpo രാഗേഷ് സെപ്ഷ്യൽ ബ്രാഞ്ച് GASI ഷോജുവും ചേർന്ന് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്.
മര കമ്പനിയിൽ ജോലിക്കാരനായ രാജൻ സ്ഥിരം മദ്യപാനിയാണ്. ഇയാളുടെ മദ്യപിച്ചുള്ള അക്രമണം മൂലം മക്കൾ മാറിയാണ് താമസിക്കുന്നത്. ഭാര്യ ഇടയ്ക്ക് മക്കളുടെ വീട്ടിൽ പോയി താമസിക്കാറുണ്ട്. ആ ദിവസങ്ങളിൽ ഇയാൾ കൂട്ടുകാരുമായി വീട്ടിൽ മദ്യപിക്കാറുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരി 9 -ാം തിയ്യതി കൂട്ടുകാരുമായി മദ്യപിക്കുന്നതിനു വേണ്ടി ഭാര്യയെ വീട്ടിൽ നിന്നും പറഞ്ഞയക്കുന്നതിനായി ശ്രമിച്ചപ്പോൾ ഭാര്യ മക്കളുടെ വീട്ടിലേക്ക് പോകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ഭാര്യക്ക് നേരെ ഇത്തരത്തിലുള്ള ആക്രമണം നടത്തിയത്. പ്രതിയെ റിമാന്റ് ചെയ്തു.


+ There are no comments
Add yours