ഗുരുവായൂരിലെ ഭണ്ഡാര വരവ്; കണക്കിതാ
ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ ഫെബ്രുവരി മാസം ലഭിച്ച കാണിക്കയുടെ കണക്ക് പുറത്ത്. ഭണ്ഡാര വരവായി 5,04,30,585 രൂപയും രണ്ട് കിലോ 016 ഗ്രാം 700 മില്ലിഗ്രാം സ്വർണവും 11 കിലോ വെള്ളിയുമാണ് ലഭിച്ചത്. പിൻവലിച്ച 2000 രൂപയുടെ 8 നോട്ടുകളും നിരോധിച്ച 1000 രൂപയുടെ 4 നോട്ടും അഞ്ഞൂറിൻ്റെ 52 നോട്ടും ലഭിച്ചു. ഇ ഭണ്ഡാരങ്ങൾ (ഓൺലൈൻ) വഴി 2.99 ലക്ഷം രൂപയും ലഭിച്ചിട്ടുണ്ട്.


+ There are no comments
Add yours