വൻ തീപിടുത്തം; അഞ്ചേക്കറിൽ തീ പടർന്നു

Estimated read time 0 min read

വൻ തീപിടുത്തം; അഞ്ചേക്കറിൽ തീ പടർന്നു

കൊല്ലം കുളത്തൂപ്പുഴ ഓയിൽ ഫാം എസ്റ്റേറ്റിൽ വൻ തീപിടുത്തം. അഞ്ചേക്കറോളം വരുന്ന എണ്ണപ്പന തോട്ടത്തിലാണ് തീപിടുത്തമുണ്ടായത്. വേനലിൽ ഇടക്കാടുകൾക്ക് തീപിടിച്ചതാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് അഗ്നിശമന സേനാംഗങ്ങൾ അറിയിക്കുന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്ന് തോട്ടം തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളത്തൂപ്പുഴ, പുനലൂർ സ്റ്റേഷനുകളിൽ നിന്ന് അഗ്നിരക്ഷ അംഗങ്ങളെത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.

+ There are no comments

Add yours