പോൾ കോക്കാടിന്റെ മകന്റെ സംസ്ക്കാരം ഇന്ന്

Estimated read time 0 min read

മദ്ധ്യ വയസ്ക്കനെ ചിറയിൽ മരിച്ച നിലയിൽ കണ്ടെത്തി. മാള ആളൂർ കോക്കാട് വീട്ടിൽ കോളിൻസ്51 നെ വല്ലക്കുന്ന് __മുരിയാട് റോഡിലെ ചിറയിൽ മരിച്ച നിലയിൽ ഞായറാഴ്ച രാത്രി കണ്ടെത്തി. ഞായറാഴ്ച വൈകീട്ട് തൻറെ ഇരുചക്ര വാഹ്നത്തിന് പെട്രോൾ അടിച്ചു വരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതാണ്. ഏറെ സമയമായിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ ആളൂർ പോലീസ്സിൽ പരാതി നൽകി. പോലീസ്സും ബന്ധുക്കളും അന്വേഷിച്ചു വരുന്നതിനിടയിലാണ് ഇയാളെ  തിങ്കളാഴ്ച തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആളൂർ പോലീസ് മേൽ നടപടികളെടുത്തു. പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയാക്കി. മൃതദേഹം ഇന്ന് ചൊവ്വ കല്ലേറ്റുംങ്കര ഉണ്ണിമിശിഹദേവലയത്തിൽഇന്ന് ചൊവ്വ വൈകീട്ട് 4ന് സംസ്ക്കാരം നടക്കും.ഭാര്യ ജിത. മകൾ. ദിയ(വിദ്യാർത്ഥിനി).  മരണത്തിൽ ദുരൂഹതയില്ലെന്ന്  ആളൂർ പോലീസ് അറിയിച്ചു. ആദ്യ കാലത്ത് മാള നിയോജക മണ്ഡലത്തിൽ കെ കരുണാകരന് എതിരെ നിന്ന സ്ഥാനാർത്ഥിയും ആളൂർ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പോൾ കോക്കാടിൻറെ മകനാണ്. 

+ There are no comments

Add yours