സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്കെതിരെ എഐഎസ്എഫ്.

Estimated read time 0 min read

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയത്തെ അട്ടിമറിച്ച് കൊണ്ട് സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ അനുവദിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ അതിനെ എന്ത് വില കൊടുത്തും പ്രതിരോധിക്കുമെന്ന് എഐഎസ്എഫ്. വിദ്യാഭ്യാസ മേഖലയുടെ വാണിജ്യവത്കരണം ലക്ഷ്യം വെക്കുന്ന ശ്യാം ബി മേനോൻ കമ്മിറ്റിയുടെ വിവാദ നിർദ്ദേശം വിദ്യാഭ്യാസത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തത്തിൽ നിന്ന് ഗവണ്മെന്റിന് പിന്മാറേണ്ട സാഹചര്യമാണ് സൃഷ്‌ടിക്കുകയെന്നും എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടിവ് കുറ്റപ്പെടുത്തി. സ്വകാര്യ സർവകലാശാല കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതിന് പിന്നാലെയാണ് എഐഎസ്എഫിൻ്റെ പ്രതികരണം.

+ There are no comments

Add yours