*സ്വന്തം മാതാവിനെ കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുവാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ*
കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷൻ പരിധിയിൽ മരപ്പാലം എന്ന സ്ഥലത്ത് അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്തിരുന്ന മുഹമ്മദ് സ്ഥിരമായി ലഹരി ഉപയോഗിക്കുന്നത് വാപ്പയും ഉമ്മയും തടയുന്നതുളള വിരോധത്താൽ ഉമ്മ സീനത്തിനെ അഴീക്കോട് മരപ്പാലത്തുളള ഉമ്മയും വാപ്പയുമായ് കുടുംബസമേതം താമസിച്ച് വരുന്ന വീട്ടിലെ അടുക്കളയിൽ വെച്ച് 09.02.2025 തിയ്യതി 8.30 മണിക്ക് ഇടത് കൈക്ക് മുടിയിൽ കുത്തി പിടിച്ച് വലതു കൈ കൊണ്ട് കൈ വശം കരുതിയിരുന്ന കത്തി കൊണ്ട് കഴുത്ത് അറുത്ത് ആഴത്തിൽ മുറിവേൽപ്പിച്ച് കൊലപ്പെടുത്തുവാൻ ശ്രമിക്കുകയും പരിക്ക് പറ്റിയ സീനത്തിനെ പിടിച്ച് മാറ്റാൻ ചെന്ന അയൽ വാസിയായ കബീർ എന്നയാളെ കത്തി ചൂണ്ടി തീർത്ത് കളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുകയും ചെയ്ത കേസിലെ മുഹമ്മദ് (26 വയസ്സ് ), അഴിവേലിക്കകത്ത് വീട്, മരപ്പാലം ദേശം അഴിക്കോട് വില്ലേജ് എന്നയാളെയാണ് തൃശൂർ റൂറൽ പോലിസ് മേധാവി ബി കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശ പ്രകാരം കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തിട്ടുളളത് . ഇൻസ്പെക്ടർ അരുൺ ബി കെ യുടെ നേതൃത്വത്തിൽ എസ് ഐ മാരായ സെബി എം വി, തോമാസ് സി എം , ബാബു ടി വി എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


+ There are no comments
Add yours