KSRTCയുടെ പുതിയ ചാർജ് ഇന്നുമുതൽ
കൊറിയർ നിരക്കുകൾ വർധിപ്പിച്ച് KSRTC. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. നിരക്കിൽ ചെറിയ വർധനവ് മാത്രമാണ് ഏർപ്പെടുത്തുന്നതെന്നും മറ്റ് വഴികൾ ഇല്ലാത്തതിനാലാണെന്നുമാണ് KSRTCയുടെ വിശദീകരണം. 5 KGക്ക് മുകളിലേക്കുള്ള കൊറിയറുകൾക്കാണ് നിരക്കുവർധന ബാധകം. പഴയ നിരക്ക് പ്രകാരം 30 KG കൊറിയർ 200 KM ദൂരേക്ക് 129 രൂപയായിരുന്നത് 158 രൂപയായി. 120 KGക്ക് 507 മാറി 619 രൂപയുമായാണ് ഉയർത്തിയത്.


+ There are no comments
Add yours