ഒടുവിൽ രാജിവെച്ച് മുഖ്യമന്ത്രി
ഒടുവിൽ രാജിവെച്ച് മണിപ്പൂരിലെ BJP മുഖ്യമന്ത്രി ബിരേൻ സിങ്. രാജിക്കത്ത് ഗവർണർക്ക് കൈമാറി. സംസ്ഥാനത്ത് സംഘർഷങ്ങൾ അവസാനമില്ലാതെ തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ രാജി. നാളെ നിയമസഭ ചേരാനിരിക്കെയാണ് രാജി. ഈയിടെ മുഖ്യമന്ത്രിക്ക് എതിരെ കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടു വരുമെന്ന് പിസിസി അധ്യക്ഷൻ പറഞ്ഞിരുന്നു. സർക്കാർ വീഴും എന്ന് ഉറപ്പായതിന് പിന്നാലെയാണ് രാജി എന്നാണ് റിപ്പോർട്ട്.


+ There are no comments
Add yours