മലപ്പുറം വേങ്ങരയിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ. പുതുപ്പറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥിയായ മലപ്പുറം മങ്ങാട്ടുപുലം കോങ്ങാട്ട് വീട്ടിൽ അബ്ദുൽ റാഷിദിനെയാണ് (18) വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. പറപ്പൂർ വീണാലുക്കൽ ചെമ്മുക്കൽ ശുഹൈബിനെയാണ്( 29) ആണ് ഇയാൾ വെട്ടിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിന്റെ കാരണം പ്രതിയോ അക്രമണത്തിനിരയായ യുവാവോ പൊലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിനുശേഷം കോട്ടക്കൽ പോലീസ് സ്റ്റേഷനിൽ ഹാജരായ പ്രതിയെ വേങ്ങര പോലീസിന് കൈമാറുകയായിരുന്നു അബ്ദുൽ റാഷിദിനെതിരെ അബ്ദുൽ റാഷിദിനെതിരെ വേങ്ങര പോലീസ് വധശ്രമത്തിന് കേസെടുത്തു. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ശുഹൈബിനെ പിന്തുടർന്ന് എത്തി പ്രതി കത്തികൊണ്ട് കഴുത്തിൽ വെട്ടുകയായിരുന്നു. തടുത്തതോടെ ശുഹൈബിന്റെ കയ്യിൽ വെട്ടേറ്റു. തുടർന്ന പ്രതി ശുഹൈബിന്റെ കാലിലും വെട്ടി. രക്തം വാർന്ന് വീട്ടിലേക്കോടിയ ശുഹൈബിനെ നാട്ടുകാർ ചേർന്നാണ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ശുഹൈബിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.


+ There are no comments
Add yours