KSRTCയിൽ മൊബൈൽ ഉപയോഗം; ലൈസൻസ് റദ്ദാക്കി
ബസ് ഓടിക്കുന്നതിനിടയിൽ മൊബൈൽ ഉപയോഗിച്ചതിൽ നടപടിയുമായി മോട്ടോർവാഹന വകുപ്പ്. ബത്തേരി ഡിപ്പോയിലെ KSRTC ജീവനക്കാരനായ സിയാദിന്റെ ലൈസൻസ് റദ്ദാക്കി. മൂന്നുമാസത്തേക്കാണ് ലൈസൻസ് റദ്ദാക്കിയത്. മാനന്തവാടിയിലേക്ക് ബസ്സോടിക്കുന്നതിനിടെ മൊബൈൽഫോണിൽ സംസാരിക്കുന്നതിന്റെ ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പരിശീലനകേന്ദ്രത്തിൽ അഞ്ചുദിവസം പരിശീലനത്തിൽ പങ്കെടുക്കാനും നിർദേശിച്ചിട്ടുണ്ട്.


+ There are no comments
Add yours