ആരോഗ്യം ആനന്ദം – കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ പരിപാടിക്ക് പൂമംഗലം ഗ്രാമപഞ്ചായത്തിൽ തുടക്കമായി
*ആരോഗ്യം ആനന്ദം* – കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ പരിപാടിക്ക് പൂമംഗലം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പൂമംഗലം കുടുംബാരോഗ്യകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പൂമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി. കത്രീന ജോർജ്ജ് പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി. ജൂലി ജോയ് അദ്ധ്യക്ഷം വഹിച്ചു. മെഡിക്കൽ ഓഫീസർ Dr. സന്തോഷ്‌കുമാർ, Jr.PHN ശ്രീമതി. സ്മിത എന്നിവർ ക്ലാസ്സ് എടുത്തു. HI കുമാരി. എം. ശിവരഞ്ജിനി സ്വാഗതവും Jr. HI ശ്രീ. എം. അനിൽകുമാർ നന്ദിയും പറഞ്ഞു. മെമ്പർമാരായ ശ്രീ. ജയരാജ്, ശ്രീമതി. ലാലി വർഗീസ് എന്നിവരും ആശപ്രവർത്തകർ, FHC ഫീൽഡ് ജീവനക്കാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.


+ There are no comments
Add yours