മുഖ്യമന്ത്രി പിണറായി വില കൂടിയ മത്സ്യമേ കഴിക്കൂ എന്ന സിപിഐ നേതാവ് സി ദിവാകരന്റെ അഭിമുഖത്തിലെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി.
ചില ആളുകള്‍ക്ക് ചില മീനുകള്‍ ആയിരിക്കും ഇഷ്ടമെന്നും എ ക്ലാസ്, ബി ക്ലാസ് മീന്‍ എന്നൊന്നും ഇല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. പിണറായി വിജയന്റെ മല്‍സ്യ ഭക്ഷണത്തോടുള്ള പ്രിയത്തെപ്പറ്റി കഴിഞ്ഞ ദിവസം സി ദിവാകരന്‍ പറഞ്ഞത് വലിയ ചര്‍ച്ച ആയിരുന്നു. ഒന്നാം ക്ലാസ് മീനുകള്‍ മാത്രമേ പിണറായി കഴിക്കൂ എന്നും മീന്‍ ഇഷ്ടപ്പെടാതെ എഴുന്നേറ്റ് പോയിട്ടുണ്ടെന്നും ആയിരുന്നു ദിവാകരന്‍ പറഞ്ഞത്. ഈ പരാമര്‍ശത്തിനാണ് ശിവന്‍കുട്ടി മറുപടി പറഞ്ഞത്.
ചില ആളുകള്‍ക്ക് ചില മീനുകള്‍ ആയിരിക്കും ഇഷ്ടം. അതിന് എ ക്ലാസ്, ബി ക്ലാസ് മീന്‍ എന്നൊന്നും ഇല്ല. സി ദിവാകരന്റെ പ്രതികരണം ഓര്‍മ്മക്കുറവ് കൊണ്ടായിരിക്കാം,ശിവന്‍കുട്ടി പറഞ്ഞു.









+ There are no comments
Add yours