ജനവിധി ഞങ്ങൾ അംഗീകരിക്കുന്നു എന്ന് അരവിന്ദ് കെജ്രിവാൾ

Estimated read time 1 min read


ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്‌മി പാർട്ടിക്കേറ്റ കനത്ത പരാജയം അംഗീകരിക്കുന്നുവെന്ന് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ബിജെപി വാഗ്‌ദാനങ്ങൾ പാലിക്കുമെന്ന് കരുതുന്നു. ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു.

‘ഡൽഹി തെരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞു. ജനവിധി ഞങ്ങൾ അംഗീകരിക്കുന്നു. ജനങ്ങളുടെ തീരുമാനം അന്തിമമാണ്. വിജയം നേടിയ ബിജെപിയെ ഞങ്ങൾ അഭിനന്ദിക്കുന്നു. വാഗ്ദാനങ്ങൾ ബിജെപി നിറവേറ്റുമെന്നാണ് കരുതുന്നത്,’ അരവിന്ദ് കെജ്രിവാൾ പറഞ്ഞു.

+ There are no comments

Add yours