*ബാറിലെ ആക്രമണം, പ്രതികൾ പിടിയിൽ*
ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടാം തിയ്യതി രാത്രി പത്തുമണിയോടെ കോടന്നൂർ പൂരം ബാറിൻെറ പാർക്കിങ്ങ് പരിസരത്ത് വച്ച് ചേർപ്പ് സ്വദേശിയായ അഖിൽ കൃഷ്ണൻ 36 വയസ്സ് എന്നയാൾ സഞ്ചരിച്ച ഓട്ടോറിക്ഷ ദേഹത്ത് തട്ടിയതിലുള്ള വിരോധത്താൽ അഖിൽ കൃഷ്ണനെ തടഞ്ഞ് നിർത്തി ബൈക്കിൻെറ കീ ഉപയോഗിച്ച് വായിലും മൂക്കിലും ഇടിച്ച് കൈ കൊണ്ട് മുഖത്തും തലയിലും ഇടിച്ചും ഓട്ടോയിൽ കയറിയ അഖിൽ കൃഷ്ണനെ വാഹനത്തിൽ നിന്നും വലിച്ചിറക്കി വീണ്ടും ഹെൽമെറ്റ് കൊണ്ട് തലക്കടിച്ചും ഗുരുതരമായ പരിക്ക് ഏൽപിച്ച കാര്യത്തിന് ശ്രീ നിർമ്മൽ (18 വയസ്സ്) , വടക്കുംപറമ്പിൽ (H) കോടന്നൂർ, പാറളം വില്ലേജ് , അക്ഷയ് (19 വയസ്സ്) , കണ്ടൻകേരിൽ (H), അമ്മാടം പഴയ ഷാപ്പ്, അമ്മാടം, പാറളം വില്ലേജ്, അഖിലേഷ് (22 വയസ്സ്) , വെളിത്തോടത്ത് വിട്, പനമുക്ക് , കണിമംഗലം എന്നിവരെ തിരുവനന്തപുരത്ത് നിന്നും പിടികൂടിയിട്ടുള്ളതാണ്.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ ശാസ്ത്രീയമായ അന്വേഷണങ്ങൾക്കും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന് കിട്ടിയ രഹസ്യ വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തു നിന്നും അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ അഫ്സൽ, പ്രദീപൻ T N, ,സജിബാൽ, ജീവൻ, പോലീസ് ഉദ്യോഗസ്ഥരായ ഗോകുൽ ദാസ് , അജിത്ത് കുമാർ, അജിത്ത് K A, സോഹൻ ലാൽ, എന്നിവരുണ്ടായിരുന്നു.


+ There are no comments
Add yours