തൃശൂരിൽ ദമ്പതികളുടെ കിടപ്പുമുറിയുടെ ജനലിൽ കുടക്കമ്പി കൊണ്ട് ദ്വാരം ഉണ്ടാക്കി ഒളിഞ്ഞു നോക്കിയ കേസിൽ വിധി

Estimated read time 1 min read

സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോട്ടം, പ്രതിക്ക് മൂന്നര വർഷം തടവും പതിനാറായിരം രൂപ പിഴയും ശിക്ഷ.തൃശൂർ മണത്തല പുത്തൻകടപ്പുറം ആലുങ്ങൽ വീട്ടിൽ അനിലനെയാണ് കോടതി ശിക്ഷിച്ചത്. രാത്രി സമയങ്ങളിൽ യുവ ദമ്പതികളുടെ കിടപ്പുമുറിയുടെ ജനലിൽ കുടക്കമ്പി കൊണ്ട് ദ്വാരം ഉണ്ടാക്കി സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കിയ കേസിലാണ് ശിക്ഷ. തൃശൂർ എസ് സി -എസ് ടി സ്പെഷ്യൽ കോടതി ജഡ്ജ് കെ കമനീസാണ് ശിക്ഷ വിധിച്ചത്.

പലപ്രാവശ്യം വീടിൻ്റെ പരിസരത്ത് അസമയങ്ങളിൽ പ്രതിയെ കണ്ടപ്പോൾ പരാതിക്കാരൻ സി സി ടി വി ക്യാമറ സ്ഥാപിക്കുകയായിരുന്നു. തുടർന്ന് പ്രതി ക്യാമറയിൽ പതിയുകയും കിടപ്പറയിലേക്ക് ഒളിഞ്ഞുനോക്കുന്നതും കാൽപാടുകൾ ചൂലുകൊണ്ട് മാച്ചു കളയുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 10 സാക്ഷികളെ വിസ്‌തരിക്കുകയും 20 രേഖകളും ഒരു തൊണ്ടിമുതലും തെളിവിലേക്കായി ഹാജരാക്കുകയും ചെയ്തു. പിഴ തുക അടയ്ക്കുന്നപക്ഷം 10000 രൂപ കേസിലെ പരാതിക്കാരിക്ക് നൽകാനും പിഴയടക്കാത്ത പക്ഷം രണ്ടുമാസവും 14 ദിവസം കൂടി തടവു ശിക്ഷ അനുഭവിക്കേണ്ടതാണെന്നും വിധിന്യായത്തിൽ പറയുന്നു.

+ There are no comments

Add yours