കോഴിക്കോട് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
കോഴിക്കോട് അരയിടത്തുപാലത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്. ബസിൽ ഉണ്ടായിരുന്ന 30 പേർക്ക് പരിക്കേറ്റു അതിൽ 5 പേരുടെ നില അതീവ ഗുരുതരമെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്. ബസ് റോഡിൽ നിന്ന് ഉയർത്താനുള്ള ശ്രമം തുടരുന്നു. ബൈക്കിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ പോസിറ്റിൽ ഇടിച്ചു മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.


+ There are no comments
Add yours