ധീരജ് സ്മാരക ഗവേഷണ കേന്ദ്രം CM ഉദ്ഘാടനം ചെയ്തു
യൂത്ത് കോൺഗ്രസ്- KSU അക്രമികൾ ഇല്ലാതാക്കിയ ധീരജ് ക്യാമ്പസിന്റെ തന്നെ പ്രിയങ്കരനായ നേതാവ് ആയിരുന്നുവെന്ന് CM പിണറായി വിജയൻ. ധീരജിന്റെ ഓർമകൾക്കായി തളിപ്പറമ്പിൽ പണി കഴിപ്പിച്ച സ്മാരക ഗവേഷണ കേന്ദ്രം അച്ഛൻ രാജേന്ദ്രന്റെയും അമ്മ പുഷ്കലയുടെയും സാന്നിധ്യത്തിൽ CM ഉദ്ഘാടനം ചെയ്തു. നാടിന്റെ സാമൂഹിക പരിസരങ്ങളിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്ന ഇടമായി ധീര സഖാവിന്റെ പേരിലുള്ള ഈ സ്‌മാരകം മാറുമെന്നും CM പറഞ്ഞു



+ There are no comments
Add yours