പാടുന്നതിനിടെ യുവതികൾക്ക് ചുംബനം, ഗായകൻ വിവാദത്തിൽ
സംഗീത പരിപാടിക്കിടെ യുവതികൾക്ക് ചുംബനം നൽകിയതിൽ ബോളിവുഡ് താരം ഉദിത് നാരായൺ വിവാദത്തിൽ. സംഗീത പരിപാടിക്കിടെ സെൽഫി എടുക്കാൻ വന്ന യുവതികളെ പെട്ടെന്ന് ചുംബിക്കുന്ന ഉദിതിന്റെ വീഡിയോ ആണ് വൈറലായത്. നെറ്റിസൺമാർ ഉദിതിനെതിരെ രോഷാകുലരാണ്. ഉദിത് ഇത്തരം കാര്യങ്ങളിൽ പുതിയ ആളല്ലെന്നും പണ്ടും ഇങ്ങനെ പെരുമാറിയിട്ടുണ്ടെന്നുമാണ് കമന്റുകൾ. ഇത് ഒരു AI വീഡിയോ ആണെന്ന് മറ്റുള്ളവർ വാദിക്കുന്നു.


+ There are no comments
Add yours