പെട്രോൾ വില
സാധാരണക്കാരുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം പണപ്പെരുപ്പം കാർന്നു തിന്നുകയാണ്. ഇതിനൊരു കാരണം രാജ്യത്തെ ഉയർന്ന ഇന്ധനവിലയാണ്. പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള കാര്യങ്ങൾ ബജറ്റിൽ ഉണ്ടാകും. അങ്ങനെ എങ്കിൽ ഇന്ധനവില കുറച്ചേക്കും. പെട്രോളിന് കേന്ദ്ര എക്സൈസ് ഡ്യൂട്ടി 21 ശതമാനവും, ഡീസലിന് 18 ശതമാനവുമാണ്. എക്സൈസ് ഡ്യൂട്ടി കുറയ്ക്കുന്നത് മൊത്തം പണപ്പെരുപ്പത്തെ കുറയ്ക്കാൻ സഹായിക്കും. ഇതാണ് പ്രതീക്ഷക്ക് കാരണം.
കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ഇനി ഏതാനും മണിക്കൂറുകളെ ബാക്കിയുള്ളു. ബജറ്റിൽ ഏറെ പ്രതീക്ഷയോടെയാണ് വാഹനലോകമുള്ളത്. നികുതിയിളവാണ് പ്രധാന ആവശ്യം. പല വിഭാഗങ്ങളിലായി വാഹനങ്ങളുടെ നികുതി 8% മുതൽ 50% വരെയാണ്. 4 മീറ്ററിന് മുകളിൽ നീളം വരുന്ന കാറിന് 20% മുകളിൽ നികുതിയുണ്ട്. കേന്ദ്രം പ്രോത്സാഹിപ്പിക്കുന്ന ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾക്കും നികുതി ഭാരമുണ്ട്. ഇതിൽ കുറവ് വരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.


+ There are no comments
Add yours