ഷോട്ട്പുട്ടിൽ
ഒന്നും രണ്ടും സമ്മാനം മഹാരാജാസ് കോളേജിലെ തിരുവനന്തപുരത്തുകാരികൾക്ക്

Estimated read time 1 min read

ഷോട്ട്പുട്ടിൽ
ഒന്നും രണ്ടും സമ്മാനം മഹാരാജാസ് കോളേജിലെ തിരുവനന്തപുരത്തുകാരികൾക്ക്



തിരുവനന്തപുരം : ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കേരളാ  യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ അത്
ലറ്റിക് മീറ്റിൽ 36 മുതൽ 50 വയസ്സുവരെയുള്ള കാറ്റഗറിയിൽ ഷോട്ട്പുട്ടിൽ  ഒന്നും രണ്ടും സമ്മാനം നേടിയവർ എറണാകുളം മഹാരാജാസ് കോളേജിലെ  വിദ്യാർത്ഥിനികളായ തിരുവനന്തപുരത്തുകാരികൾ.
എം എ സോഷ്യോളജി രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിനി മിനിമോൾ റ്റി. ആർ, ബിഎ സോഷ്യോളജി മൂന്നാം  സെമസ്റ്റർ വിദ്യാർത്ഥിനി ബീനാ പി. നായർ എന്നിവരാണ് മിടുക്കികളായ തിരുവനന്തപുരത്തുകാർ. മിനിമോൾ ഒന്നാം സമ്മാനവും ബീനാ പി. നായർ  രണ്ടാം സമ്മാനവും നേടി. നെയ്യാറ്റിൻകര വെള്ളറട സ്വദേശിനിയായ മിനിമോൾ ഇപ്പോൾ ആലുവയിൽ താമസിക്കുന്നു.
വെടിവെച്ചാൻകോവിൽ  സ്വദേശിനിയായ ബീനാ പി. നായർ ഇപ്പോൾ എറണാകുളം മുളന്തുരുത്തിയിലാണ് താമസം. ഒരേ കോളേജിലെ വിദ്യാർത്ഥിനികൾക്ക് മത്സരത്തിൽ  ഒന്നും രണ്ടും സമ്മാനം ലഭിച്ചപ്പോൾ അത്  അഭിമാന നേട്ടമായി മാറുന്നു. രണ്ടു പേരുടെയും കോഴ്സ് വിഷയം സോഷ്യോളജി എന്ന സമാനതയുമുണ്ട്.  ഇരുവരും കോളേജിൽ വച്ചാണ് പരിചയപ്പെട്ട് നല്ല കൂട്ടുകാരായി മാറിയത്. ഡിസ്‌കസ് ത്രോയിലും രണ്ടു പേരും മത്സരിക്കുന്നുണ്ട്.ഇരുവരും വിവാഹിതരാണ്.
ഇന്ത്യയിൽ ആദ്യമായാണ് ഒരു ഓപ്പൺ യൂണിവേഴ്സിറ്റി പഠിതാക്കൾ ക്കായി കായിക മേള സംഘടിപ്പിക്കുന്നത്.


ഫോട്ടോ ക്യാപ്ഷൻ

ശ്രീനാരായണഗുരു  ഓപ്പൺ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന അത് ലറ്റിക് മീറ്റിൽ ഷോട്ട് പുട്ട് മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ മിനിമോൾ റ്റി. ആറും രണ്ടാം സമ്മാനം നേടിയ ബീനാ പി. നായരും




+ There are no comments

Add yours