തമിഴ്‌നാട്ടിലെ 4 മഠങ്ങളുടെ അധിപതിയാക്കണമെന്നആവശ്യവുമായി ആൾദൈവം നിത്യാനന്ദ

Estimated read time 0 min read

വിവാദ ആൾദൈവം നിത്യാനന്ദക്ക് തിരിച്ചടി

തമിഴ്‌നാട്ടിലെ നാഗപട്ടണം, തിരൂവാരൂർ ജില്ലകളിലുള്ള 4 മഠങ്ങളുടെ അധിപതിയാക്കണമെന്ന ആൾദൈവം നിത്യാനന്ദയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. ഇന്ത്യയിൽ ഇല്ലാത്ത ഒരാൾ എങ്ങനെ ഇവിടത്തെ കാര്യങ്ങൾ നോക്കുമെന്ന് കോടതി ചോദിച്ചു. പ്രതിനിധിയെ വച്ച് ഭരിക്കുമെന്ന് അറിയിച്ചെങ്കിലും നിത്യാനന്ദയുടെ ആവശ്യം അംഗീകരിക്കാൻ കോടതി തയ്യാറായില്ല. 2024ലെ സിംഗിൾ ബഞ്ച് ഉത്തരവാണ് ഇപ്പോൾ ഡിവിഷൻ ബഞ്ചും ശരിവച്ചിരിക്കുന്നത്.

+ There are no comments

Add yours