നടൻ സെയ്‌ഫ് അലിഖാനെ കുത്തിപരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി മുഹമ്മദ് ഷരീഫുൾ ഇസ്ലാം തന്നെ. നടന്റെ ബാന്ദ്രയിലെ പന്ത്രണ്ടാം നിലയിലുള്ള അപ്പാർട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ അക്രമിയുടെ മുഖം ഫേഷ്യൽ റെക്കഗ്‌നിഷൻ സാങ്കേതികവിദ്യയിലൂടെ (മുഖപരിശോധന) സ്ഥിരീകരിക്കുകയായിരുന്നു. അക്രമം നടത്താനെത്തുന്നതും തിരികെ പോകുന്നതുമായ ദൃശ്യങ്ങൾ ഷരീഫുൾ ഇസ്ലാമിന്റേതല്ലെന്നും നിരപരാധിയെയാണ് പൊലീസ് പിടികൂടിയതെന്നും പ്രതിയുടെ പിതാവ് ആരോപിച്ചിരുന്നു. മാത്രമല്ല മറ്റു ചില കോണുകളിൽ നിന്നും സമാനമായ പ്രതികരണം ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് ഫേഷ്യൽ റെക്കഗ്‌നിഷൻ സാങ്കേതികവിദ്യയിലൂടെ പ്രതിയെ തിരിച്ചറിയാൻ പൊലീസ് തീരുമാനിച്ചത്.
നടൻ സെയ്‌ഫ് അലിഖാനെ കുത്തിപരുക്കേൽപ്പിച്ച പ്രതി മുഹമ്മദ് ഷരീഫുൾ ഇസ്ലാം തന്നെ.

+ There are no comments
Add yours