27 കിലോ സ്വർണം, 11344 സാരി, 750 ജോടി ചെരിപ്പ്, മുൻ CMൻ്റെ സ്വത്ത് കൈമാറും!
അന്തരിച്ച തമിഴ്‌നാട് മുൻ CM ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വത്ത് ബെംഗളൂരുവിലെ CBI കോടതി തമിഴ്‌നാടിന് കൈമാറുന്നു. 27 കിലോ സ്വർണം, വജ്രങ്ങൾ, 11344 സാരി, 250 ഷാൾ, 750 ജോടി ചെരിപ്പ് എന്നിവയാണ് കൈമാറുന്നത്. അനധികൃത സ്വത്ത് കേസിൽ 1996ൽ ചെന്നൈ പോയസ് ഗാർഡനിലെ വസതി റെയ്ഡ് ചെയ്താണ് ഇവ പൊലീസ് പിടിച്ചെടുത്തത്. വിചാരണ ബെംഗളൂരുവിലെ കോടതിയിലേക്ക് മാറ്റിയതോടെയാണ് സ്വത്ത് കർണാടക സർക്കാരിന്റെ കസ്റ്റഡിയിലായത്.
27 കിലോ സ്വർണം, 11344 സാരി, 750 ജോടി ചെരിപ്പ്, ജയലളിതയുടെ സ്വത്ത് തമിഴ്‌നാട്ടിലേക്ക്

+ There are no comments
Add yours