പത്ത് വർഷമായി കേരളത്തിൽ; ബംഗ്ലാദേശികൾ പിടിയിൽ

Estimated read time 0 min read

പത്ത് വർഷമായി കേരളത്തിൽ; ബംഗ്ലാദേശികൾ പിടിയിൽ

അനധികൃത കുടിയേറ്റക്കാർക്കായുള്ള തിരച്ചിലിൽ കൊച്ചിയിൽ നിന്ന് 54 പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. 27 പേർ ബംഗ്ലാദേശിൽ നിന്നുള്ള പുരുഷന്മാരാണ്. 3 പേർക്ക് ബംഗ്ലാദേശ് പാസ്പോർട്ടുകളുണ്ട്. 3 മാസം മുതൽ 10 വർഷം വരെയായി കേരളത്തിൽ താമസിക്കുന്ന ആളുകൾ ഇക്കൂട്ടത്തിലുണ്ട്. ബംഗ്ലാദേശിലെ ഖുൽന ജില്ല വഴിയാണ് ഇവർ ഇന്ത്യയിലേക്ക് കടന്നത്. ഇവർക്ക് വ്യാജ ആധാർ കാർഡ് ലഭ്യമാക്കാൻ പ്രത്യേക ഏജൻസികളുണ്ട് എന്നാണ് വിവരം.

+ There are no comments

Add yours