പ്രതികളായ വിദ്യാർത്ഥികൾക്ക് മണ്ണുത്തി ക്യാംപസ്സിൽ പ്രവേശനം നൽകാൻ ഉത്തരവ്

Estimated read time 0 min read

സിദ്ധാർത്ഥൻ്റെ മരണം; പ്രതികളായ വിദ്യാർത്ഥികൾക്ക് മണ്ണുത്തി ക്യാംപസ്സിൽ പ്രവേശനം നൽകാൻ ഉത്തരവ്



പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ കേസിലെ പ്രതികളായ വിദ്യാർത്ഥികൾക്ക് മണ്ണുത്തി ക്യാംപസ്സിൽ പ്രവേശനം നൽകാൻ ഹൈക്കോടതി ഉത്തരവ്.വിദ്യാർത്ഥികൾക്ക് മണ്ണുത്തി ക്യാംപസ്സിൽ പഠനം തുടരാൻ അനുവദിച്ച് നേരത്തെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർവകലാശാലയുടെ റിവ്യൂ ഹർജിയിലെ ആവശ്യം കോടതി അംഗീകരിച്ചില്ല.

+ There are no comments

Add yours