‘ചെന്താമര മനഃസ്‌താപമില്ലാത്ത കൊടും കുറ്റവാളി’; 16 ദിവസം റിമാൻഡിൽ
നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയെ 16 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നടപടികൾക്ക് ശേഷം പ്രതിയെ ആലത്തൂർ സബ് ജയിലിലേക്ക് മാറ്റും. പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ ചെന്താമര മനഃസ്‌താപമില്ലാത്ത കൊടും കുറ്റവാളിയെന്നാണ് പരാമർശിച്ചിട്ടുള്ളത്. 2019ലെ ആദ്യ കൊലപാതകത്തിന് ശേഷം ബാക്കി ഉള്ളവരെ കൊല്ലണം എന്ന പദ്ധതിയിൽ ആയിരുന്നു പ്രതി ജയിലിൽ കഴിഞ്ഞതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.


+ There are no comments
Add yours