രമണി പുരുഷോത്തമൻ അന്തരിച്ചു
അന്തരിച്ച പ്രശസ്ത പിന്നണി ഗായകൻ കമുകറ പുരുഷോത്തമൻ്റെ ഭാര്യ രമണി പുരുഷോത്തമൻ (88) അന്തരിച്ചു. മൃതദേഹം തിരുവനന്തപുരം പേരൂർക്കടയിലെ വസതിയിൽ ഇന്ന് രാവിലെ 11.30 വരെ പൊതുദർശനം നടത്തും. സംസ്ക്‌കാരം ഇന്ന് വൈകീട്ട് 5ന് തിരുവട്ടാർ കുടുംബ വീട്ടിൽ നടക്കും. ശ്രീകല, ശ്രീകുമാർ (റിട്ട. മാനേജർ, PNB), ഡോ. ശ്രീലേഖ (റിട്ട. പ്രൊഫസർ, കരമന NSS കോളേജ്) ശ്രീഹരി (എഞ്ചിനീയർ) എന്നിവർ മക്കളാണ്.


+ There are no comments
Add yours