യുവതി കാൽനടപ്പാതയുടെ സ്ലാബ് തകർന്ന് കാനയിലേക്ക് വീണു
തൃശ്ശൂർ വടക്കാഞ്ചേരിയിൽ ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്ന യുവതി കാൽനടപ്പാതയുടെ സ്ലാബ് തകർന്ന് കാനയിലേക്ക് വീണു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. പൈങ്കുളം സ്വദേശിയായ ആര്യയാണ് അപകടത്തിൽപ്പെട്ടത്. വടക്കാഞ്ചേരിയിലുള്ള ഡോകർ ശ്രീനിവാസന്റെ വസതിയിലെത്തി മടങ്ങുന്നതിനിടെയാണ് റോഡരികിലെ കാൽ നടപ്പാതയുടെ സ്ലാബ് തകർന്ന് യുവതി ഓടയിലേക്ക് പതിച്ചത്. കാലിന് പരിക്കേറ്റ യുവതിയെ ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് മാസം മുൻപും ഇതേ സ്ഥലത്ത് സമാനമായ മറ്റൊരു അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റിരുന്നു.
വടക്കാഞ്ചേരിയിൽ ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്ന യുവതി സ്ലാബ് തകർന്ന് കാനയിലേക്ക് വീണു.

+ There are no comments
Add yours