കടുവയുടെ വയറ്റിൽ ഷർട്ടും കമ്മലും..
വയനാട് രാധയെ കൊന്ന നരഭോജി കടുവയുടെ പോസ്റ്റമോർട്ടം പൂർത്തിയായി.
കഴുത്തിലുണ്ടായ ആഴത്തിലുള്ള മുറിവാണ് കടുവയുടെ മരണത്തിന് കാരണം. കടുവയുടെ ആമാശയത്തിൽ നിന്ന് രാധയുടെ കമ്മലും ഷർട്ടും മുടിയും കണ്ടെത്തി. ഇതോടെ ചത്തത് രാധയെ കൊന്ന നരഭോജിയാണെന്ന് വനംവകുപ്പ് ഉറപ്പിച്ചു. അതേസമയം കടുവയെ ആക്രമിച്ചത് ഉൾവനത്തിലുള്ള കടുവ എന്നാണ് വനംവകുപ്പിന്റെ നിഗമനം


+ There are no comments
Add yours