നെന്മാറയിൽ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റകൃത്യം ചെയ്യുന്നതിൽ നിന്ന് പ്രതി ചെന്താമരയെ തടയുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചു എന്ന ആക്ഷേപങ്ങൾക്ക് ഇടയിൽ കോടതി വിധിയും ചർച്ചയാകുന്നു. കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ അജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജയിലിൽ ആയിരുന്ന ചെന്താമരയ്ക്ക് ജാമ്യവ്യവസ്ഥയിൽ കോടതി നൽകിയ ഇളവാണ് ചർച്ചയാകുന്നത്. ഇളവ് അനുവദിച്ചാൽ പ്രദേശത്ത് ക്രമസമാധാന പ്രശ്‌നം ഉണ്ടാകാമെന്നും സാക്ഷികളുടെ ജീവന് ഭീഷണി ഉണ്ടാകാമെന്നും പ്രോസിക്യൂഷൻ വഴി നെന്മാറ എസ്എച്ച്‌ഒ കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഈ പൊലീസ് റിപ്പോർട്ട് തള്ളിക്കൊണ്ടാണ് ചെന്താമരയ്ക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെയാണ് നെന്മാറയിൽ ഇരട്ടക്കൊലപാതകം നടന്നത്.


+ There are no comments
Add yours