സഹൃദയ എൻജിനീയറിങ് കോളേജ് കേരളത്തിലെ ആദ്യ എ ഐ ക്യാമ്പസ് : ഡോ ആർ ബിന്ദു
തൃശൂർ : സഹൃദയ എൻജിനീയറിങ് കോളേജ്, കേരളത്തിലെ ആദ്യത്തെ എ ഐ ക്യാമ്പസ് ആണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോക്ടർ ആർ ബിന്ദു അഭിപ്രായപ്പെട്ടു. എ ഐ ഉപയോഗത്തിലൂടെ വൈജ്ഞാനിക സമൂഹത്തെ വളർത്തിയെടുക്കാൻ എല്ലാം വിദ്യാർത്ഥികളും പരിശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. സഹൃദയ എഞ്ചിനീയറിംഗ് കോളേജിനെ ഇന്റൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സെർട്ടിഫൈഡ് ക്യാമ്പസ് ആയി ഉയർത്തുന്ന ചടങ്ങിൻ്റെ ഉത്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി . യുവാക്കൾക്ക് സർഗാൽമകമായ സംവേദനത്തിൽ നിലനിൽക്കുന്ന ആശയങ്ങൾ അവരുടെ സർഗ്ഗമുഖത്ത് വൈജ്ഞാനികമായ ആശയങ്ങളുടെ ചക്രവാളങ്ങൾ വികസിപ്പിക്കുന്നതിന് എ ഐ ഇന്നോവേഷൻ സഹായിക്കും എന്നും മന്ത്രി കൂട്ടിച്ചേർത്തു. ലോകോത്തര ബ്രാണ്ടുകളായ ഇൻ്റലും ഡെല്ലും സഹൃദയമായി സഹകരിച്ച് ആധുനിക സാങ്കേതികവിദ്യയിൽ മികവാർന്ന എ ഐ സെൻ്റ്റോടു കൂടി സഹൃദയ എൻജിനീയറിങ് കോളേജ് ആർട്ടിഫിഷൽ ഇന്റലിജൻസ് ക്യാമ്പസ് ആയി.
ശനിയാഴ്ച ഉച്ചകഴിഞ്ഞു 1.30 ന് ഇരിഞ്ഞാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ട ചടങ്ങിൽ എ ഐ ക്യാമ്പ്സിലൂടെ കൂടുതൽ അറിവുകൾ നേടുന്നതിനും ശക്തമായ അടിത്തറ പാകുവാനും സാധിക്കുമെന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഓർമ്മപ്പെടുത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിങ് ഡയറക്ടറും സി ഇ ഓ യുമായ ശ്രീ .പി ആർ ശേഷാദ്രി മുഖ്യപ്രഭാഷണം നടത്തി . സഹൃദയ കോളേജിനെ കേരളത്തിലെ ആദ്യ ഇന്റൽ സെർട്ടിഫൈഡ് എ ഐ ക്യാമ്പസായി ഡെല്ലിൻ്റെ പ്രതിനിധി ശ്രീ.അഷിത് ശിവനാഥൻ പ്രഖ്യാപിച്ചു.
കേരളത്തിൽ ആദ്യമായി എല്ലാ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലെയും വിദ്യാർത്ഥികൾക്കായി എ ഐ സെർറ്റിഫിക്കേഷൻ പ്രോഗ്രാം നടപ്പാക്കിയ ക്യാമ്പസായി സഹൃദയ എഞ്ചിനീയറിംഗ് കോളേജ് മാറി . കൂടാതെ 25 അധ്യാപകർ ഇന്റൽ പരിശീലനത്തിൽ പങ്കെടുത്തു സെർട്ടിഫൈഡ് ഫെസിലിറ്റേറ്റർമാരായി. ഈ ചടങ്ങിൽ വച്ചു എ ഐ സെർറ്റിഫിക്കേഷൻ പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയ ആദ്യ ബാച്ചിലെ 350-ഓളം വിദ്യാർത്ഥികൾക്കും പരിശീലനം പൂർത്തിയാക്കിയ അധ്യാപകർക്കും ചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു . പി ജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻഡ് ഇന്റലിജൻസ് സിസ്റ്റംസിന്റെ ബ്രോഷറിന്റെ മുഖ്യ പ്രകാശനവും മെഡ്സൽ കമ്പനിയുമായി ധാരണാപത്രത്തിൽ ഒപ്പുവക്കുകയും ചെയ്തു .ചടങ്ങിൽ കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ ഫാ ആന്റോ ചുങ്കത്ത് , ഡയറക്ടർ ഡോ ലിയോൺ ഇട്ടിയച്ചൻ , പ്രിൻസിപ്പൽ ഡോ നിക്സൺ കുരുവിള തുടങ്ങിയവർ സംസാരിച്ചു .
ഇന്റലും സഹൃദയ കോളേജും കൂടിച്ചേർന്ന് നടത്തുന്ന ഇന്റൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സിൽ കോളേജിലെ എല്ലാ വിദ്യാർത്ഥികൾക്കും , അധ്യാപകർക്കും പഠിക്കാനുള്ള അവസരം ലഭ്യമാക്കുന്നു. പുതിയ പി.ജി ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ഡാറ്റ സയന്റിസ്റ്റ് , ഡാറ്റ അനലിസ്റ്റ് , ബിസിനസ് ഇന്റലിജന്റ് അനലിസ്റ്റ് തുടങ്ങിയ മേഖലകളിൽ ഉയർന്ന ശമ്പളത്തോടെ ജോലി ചെയ്യാനുള്ള അവസരങ്ങൾ ഒരുക്കുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സഹകരണത്തോടെ ഒരു കോടിയിലധികം രൂപ ചെലവഴിച്ചു നിർമിച്ചിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്കിൽ ലാബ് പ്രോജക്ട് അധിഷ്ഠിതമായ പഠനത്തിനുള്ള അവസരം ലഭ്യമാക്കുന്നു.


+ There are no comments
Add yours