വലപ്പാട് സിന്തറ്റിക് ലഹരിവസ്തുക്കളുമായി യുവാക്കൾ അറസ്റ്റിൽ.

Estimated read time 1 min read

സിന്തറ്റിക് ലഹരിവസ്തുക്കളും ആയി യുവാക്കൾ അറസ്റ്റിൽ.

മാരക മയക്കുമരുന്നായ MDMA എയുമായി ഇബിനുൾ മുഹമ്മദ് 24 വയസ്സ്  S/O മുഹമ്മദ്, അമ്പലത്ത് വീട് കതറിയ പള്ളി എറിയാട്  ചെന്ത്രാപ്പിന്നി, നിഷിക്  32 വയസ്സ്,S/O മൂസ, കുടംപുളി വീട്, ചന്ദ്രാപ്പിന്നി എന്നിവർ രഹാസ്യ വിവരം ലഭിച്ചതിനെ തുടർന്നുള്ള വാഹന പരിശോധനയിൽ കോതകുളത്ത് വച്ച് വലപ്പാട് പോലീസിന്റെയും ജില്ലാ DANSAF ൻ്റെയും നേതൃത്വത്തിൽ പിടികൂടി. പ്രതികളിൽ നിന്നും 2.5 1ഗ്രാം MDMA യും പ്രതികൾ സഞ്ചരിച്ച കാറിൽ നിന്നും MDMA  വിൽപ്പനയ്ക്കായി സൂക്ഷിച്ച കവറുകളും ഉപയോഗിക്കുന്ന ഫണലും കണ്ടെത്തിയിരുന്നു. പ്രതികൾ ബാംഗ്ലൂരിൽ നിന്നാണ് വില്പനയ്ക്കായി ലഹരിയിൽ വസ്തുക്കൾ കൊണ്ടുവന്നിരുന്നത്. പ്രതികളിൽ ഇബിനുൾ മുഹമ്മദ് 2022 വർഷത്തിൽ മതിലകം പോലീസ് സ്റ്റേഷൻ ഒരു അടിപിടി കേസിൽ ഉൾപെട്ടിട്ടുള്ളതാണ്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്  അവറു കളുടെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ രാജുവിന്റെ മേൽനോട്ടത്തിൽ വലപ്പാട്  എസ് എച്ച് ഓ രമേശ് എസ് ഐ സദാശിവൻ എസ്ഐ സിനി , Scpo പ്രബിൻ,മനോജ്, റഷീദ് സോഷി സിപിഒ സന്ദീപും DANSAF അംഗങ്ങളായ എസ് ഐ ജയകൃഷ്ണൻ, ഷൈൻ,  സൂരജ്  ദേവ് , ബിജു ഇയാനി, ബിജു, സോണി സിപിഒ ഷിന്റോ  എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

+ There are no comments

Add yours