ഷാഫിക്ക് വിടനൽകി കലാകേരളം.

Estimated read time 0 min read

മലയാളത്തിന്റെ പ്രിയ സംവിധായകൻ ഷാഫിക്ക് വിടനൽകി കലാകേരളം. ഷാഫിയെ അവസാനമായി ഒരു നോക്ക് കാണാൻ സഹപ്രവർത്തകരും സിനിമാപ്രേമികളും ഒഴുകിയെത്തിയിരുന്നു. കലൂർ മുസ്ലീം ജമാഅത്ത് പള്ളിയിലാണ് സംവിധായകന് അന്ത്യവിശ്രമം ഒരുക്കിയത്.

മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പൊതുദർശനത്തിൽ മമ്മൂട്ടി, പൃഥ്വിരാജ്, ഹരിശ്രീ അശോകൻ, ഫഹദ് ഫാസിൽ, ഇന്ദ്രൻസ്, രമേശ് പിഷാരടി, മനോജ് കെ. ജയൻ, സുരേഷ് കൃഷ്ണ, നമിത പ്രമോദ്, ബാദുഷ, ലാൽ, നാദിർഷ, ബി.ഉണ്ണികൃഷ്ണൻ, പൊന്നമ്മ ബാബു, ബെന്നി പി. നായരമ്പലം തുടങ്ങി മലയാള സിനിമയിലെ നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

+ There are no comments

Add yours