കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബിൻ്റെ ഹോം ഗ്രൗണ്ട് കൊച്ചിയിൽ നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകൾ

Estimated read time 1 min read

കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബിൻ്റെ ഹോം ഗ്രൗണ്ട് കൊച്ചിയിൽ നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകൾ

സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ടീം, കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് നൽകേണ്ട വലിയ വാടക കാരണം പുതിയ വേദികൾ തേടുകയാണ്.

ഈ സാഹചര്യത്തിൽ കോഴിക്കോടും മലപ്പുറവുമാണ് ബദൽ മാർഗങ്ങളായി ക്ലബ്ബിന്റെ പരിഗണനയിലുള്ളത്

ഫെബ്രുവരി 14-ന് ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ISL) സീസൺ ഒറ്റ ലെഗ് ആയിട്ടായിരിക്കും നടക്കുക. ഇതുമൂലം ബ്ലാസ്റ്റേഴ്സിന് ഹോം ഗ്രൗണ്ടിൽ കളിക്കാൻ പരമാവധി ആറ് അല്ലെങ്കിൽ ഏഴ് മത്സരങ്ങൾ മാത്രമേ ലഭിക്കൂ.

ഈ കുറഞ്ഞ എണ്ണം മത്സരങ്ങൾക്കായി വലിയ തുക വാടക നൽകുന്നത് ലാഭകരമല്ലെന്നാണ് ക്ലബ്ബ് മാനേജ്മെന്റിന്റെ വിലയിരുത്തൽ.
കോഴിക്കോട് കോർപ്പറേഷൻ ഇഎംഎസ് സ്റ്റേഡിയം അല്ലെങ്കിൽ മലപ്പുറം പയ്യനാട് സ്റ്റേഡിയം എന്നിവ ഹോം ഗ്രൗണ്ടായി തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ക്ലബ്ബ് ഗൗരവമായി ആലോചിക്കുകയാണ്. ഈ സ്റ്റേഡിയങ്ങളിൽ ചില പരിഷ്കാരങ്ങൾ ആവശ്യമായി വന്നേക്കാം. ഈ സീസണിൽ ഐഎസ്എൽ മത്സരങ്ങൾ ദൂരദർശനിലൂടെ സംപ്രേക്ഷണം ചെയ്യാനാണ് സാധ്യത. അതിനാൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് (AIFF) എഎഫ്‌സി നിലവാരമുള്ള മികച്ച സ്റ്റേഡിയം വേണമെന്ന നിർബന്ധം ഉണ്ടായിരിക്കില്ല. ഇത് ക്ലബ്ബിന് കൂടുതൽ ചെലവ് കുറഞ്ഞ വേദികൾ തിരഞ്ഞെടുക്കാൻ സഹായകമാകുകയും ചെയ്യും

+ There are no comments

Add yours