കേരളത്തിന് മൂന്ന് അമൃത് ഭാരത് ട്രെയിനുകൾ

Estimated read time 1 min read

കേരളത്തിന് മൂന്ന് അമൃത് ഭാരത് ട്രെയിനുകൾ

കേരളത്തിന് മൂന്ന് അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. തിരുവനന്തപുരം-താംബരം, തിരുവനന്തപുരം-ഹൈദരാബാദ്, നാഗർകോവിൽ-മംഗളൂരു എന്നീ റൂട്ടുകളിലാകും അമൃത് ഭാരത് ട്രെയിനുകൾ സർവീസ് നടത്തുക. ഗുരുവായൂർ-തൃശൂർ പാസഞ്ചർ ഉൾപ്പെടെ നാലു ട്രെയിനുകളാണ് ഇപ്പോൾ കേരളത്തിനായി
അനുവദിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച്ച തിരുവനന്തപുരത്ത് ആറ് പുതിയ ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്യും.

കേരളത്തിന് ലഭിച്ച നാലു ട്രെയിനുകളും തമിഴ്‌നാടിന് അനുവദിച്ച രണ്ട് ട്രെയിനുകളുമാണ് മോദി ഫ്‌ളാഗ് ഓഫ് ചെയ്യുക.

നാഗർകോവിൽ-ചർലാപ്പള്ളി, കോയമ്പത്തൂർ-ധൻബാദ് അമൃത് ഭാരത് എന്നിവയാണ് തമിഴ്‌നാടിന് പ്രഖ്യാപിച്ചിട്ടുള്ളത്.
ഷൊർണൂർ-നിലമ്പൂർ പാത വൈദ്യുതീകരണവും റെയിൽവേ പാസാക്കിയിട്ടുണ്ട്. ഒപ്പം അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിച്ച 11 സ്റ്റേഷനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. കേരളത്തിൽ കുറ്റിപ്പുറം, ചങ്ങനാശ്ശേരി, ഷൊർണൂർ സ്റ്റേഷനുകൾ ഇത്തരത്തിൽ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിച്ചവയാണ്.

+ There are no comments

Add yours