സംസ്ഥാന സ്കൂൾ കലോത്സവം : കണ്ണൂർ മുമ്പിൽ

Estimated read time 0 min read

സംസ്ഥാന സ്കൂൾ കലോത്സവം : കണ്ണൂർ മുമ്പിൽ

സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരശ്ശീല വീഴാൻ ഇനി മണിക്കൂറുകൾ ബാക്കി നിൽക്കെ സ്വർണ്ണ കപ്പിനായി വാശിയേറിയ പോരാട്ടം.

ഇനി 20 ഇനങ്ങളുടെ മാത്രം റിസൾട്ട് വരാനിരിക്കെ കണ്ണൂർ 940 പോയിൻ്റുകൾ നേടി മുമ്പിലാണ്. 935 പോയിൻ്റുകളോടെ ആതിഥേയരായ തൃശൂരും , 932 പോയിൻ്റുമായി പാലക്കാടും തൊട്ടു പിന്നിലുണ്ട്. കോഴിക്കോടിന് 931 പോയിൻ്റുണ്ട്.

സ്കൂളുകളിൽ ബിഎസ്എസ് ഗുരുകുലം പാലക്കാട് 228 പോയിൻ്റുകളോടെ വളരെ മുമ്പിലാണ്. പത്തനംതിട്ട കിടങ്ങന്നൂർ എസ് വി ജി എച്ച് എസ് എസ് 157 പോയിൻ്റുകളോടെ രണ്ടാമതാണ്.

+ There are no comments

Add yours