കെവിൻ കൊലക്കേസിൽ കോടതി വെറുതെവിട്ട യുവാവ് തോട്ടിൽ മരിച്ചനിലയിൽ…

Estimated read time 1 min read

കെവിൻ കൊലക്കേസിൽ കോടതി വെറുതെവിട്ട യുവാവ് തോട്ടിൽ മരിച്ചനിലയിൽ

താമസിക്കുന്ന ഫ്ലാറ്റിനു പിൻഭാഗത്തെ തോട്ടിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പുനലൂർ ചെമ്മന്തൂർ പ്ലാവിളക്കുഴിയിൽ വീട്ടിൽ എൻ.ഷിനുമോനാ(29) ണ് മരിച്ചത്. ചെമ്മന്തൂർ കോളേജ് ജങ്ഷനിൽ ശനിയാഴ്‌ച രാവിലെയാണ് സംഭവം. മൃതദേഹത്തിൽ പലയിടത്തും മുറിവേറ്റിട്ടുണ്ട്. ഫ്ലാറ്റിന്റെ കൈവരിയില്ലാത്ത മട്ടുപ്പാവിൽനിന്ന് വീണതാവാമെ ന്നാണ് പോലീസിൻ്റെ പ്രാഥമികനിഗമനം.

2018-ൽ കോളിളക്കം സൃഷ്‌ടിച്ച പുനലൂരിലെ കെവിൻ കൊലക്കേസിൽ ഷിനുമോൻ പ്രതി ചേർക്കപ്പെടുകയും വിചാരണക്കൊടുവിൽ കോടതി വെറുതെവിടുകയും ചെയ്തു.

+ There are no comments

Add yours